ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി, രാഹുലും, ജിക്സണും, അടുത്ത കളിയില്‍ ഉണ്ടാകില്ല
January 25, 2021 11:06 am
0
ഐഎസ്‌എല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സസ്‌പെന്‍ഷന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോററായ കെപി രാഹുലും ജീക്‌സണുമാണ് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുക.
എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെയാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ഉറപ്പായത്.
ഐഎസ്‌എല്‍ ഈ സീസണിലെ രാഹുലിന്റെയും ജീക്‌സന്റെയും നാലാം മഞ്ഞ കാര്‍ഡാണിത്. നാല് മഞ്ഞക്കാര്‍ജഡുകള്‍ വാങ്ങിയാല്‍ താരങ്ങള്‍ക്ക് ഒരു മത്സരം നഷ്ടമാകും.