
റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍
January 22, 2021 4:17 pm
0
മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ഇരവിപുരം പൊലീസിന് കൈമാറി. വിവാഹത്തില്‍നിന്ന് വരന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആന്‍സിയെയും കാമുകനെയുമാണ് വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. കോളിളക്കം സൃഷ്ടിച്ച കൊട്ടിയം സ്വദേശി റംസിയുടെ (24) മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ യുവാവിനൊപ്പമാണ് ആന്‍സിയെ പിടികൂടിയത്. റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമാണിയാള്‍.
കഴിഞ്ഞ 18നാണ് ആന്‍സിയെ കാണാതായത്. ഇവരെ കാണാനിെല്ലന്ന് ഭര്‍ത്താവ് മുനീര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. ഇരവിപുരം െപാലീസ് നല്കിയ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആന്‍സിയും സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം നടത്തിയിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ ജനശ്രദ്ധ ആകര്‍ഷിച്ച കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ആന്‍സിയെ കാണാതായത്.
സെപ്റ്റംബര്‍ മൂന്നിനാണ് റംസി തൂങ്ങിമരിച്ചത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം സാമ്ബത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചുവെന്നായിരുന്നു സീരിയല്‍ നടിക്കെതിരായ പരാതി.