കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍
January 22, 2021 2:24 pm
0
വാഷിംങ്ടണ്‍: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതികളാണ് ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തും.
കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍, ബസ് യാത്രകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. വാക്‌സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്.
ട്രംപ് ഭരണകൂടം സമാഹരിച്ച കോവിഡ് വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാനുദ്ദേശിതക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.