
സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു
January 22, 2021 12:29 pm
0
തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുക്കുന്നത്.
കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്യാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ പറയുന്നു. ചട്ടം 118 പ്രകാരമാണ് ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.