Thursday, 23rd January 2025
January 23, 2025

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

  • January 22, 2021 10:23 am

  • 0

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില സംസ്ഥാനത്ത് റെക്കോര്‍‍ഡില്‍ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയര്‍ന്നത്അതിന് ശേഷം മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്ബോള്‍, കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.