ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍
January 20, 2021 3:49 pm
0
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍ പറഞ്ഞ ഒരു വാക്കിന്റെ അര്‍ത്ഥം തേടിയിറങ്ങിയിരിയ്ക്കുകയാണ് മലയാളികള്‍. സിനിമയില്‍ ഒരു രംഗത്ത് നിമിഷ സജയന്‍ പറയുന്ന വാക്കായ ‘ഫോര്‍പ്ലേ‘ എന്ന വാക്കിന്റെ അര്‍ത്ഥം തേടിയാണ് ഗൂഗിളില്‍ എത്തിയത്.
ഫോര്‍പ്ലേയെ കുറിച്ചുള്ള സിനിമയിലെ സംഭാഷണം ഇപ്പോള്‍ മലയാളികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ഫോര്‍പ്ലേയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളും പുരുഷന്മാരും കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. ഇതും അര്‍ത്ഥം തിരയുന്നതിന് ഒരു കാരണമായി. ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. പലരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തില്‍ തന്നെ ഈ വാക്കിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി പതിനഞ്ചിന് ആയിരുന്നു ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്തത്.