ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു
January 20, 2021 2:45 pm
0
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. താന്‍ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. “ചെന്നൈ ഐപിഎല്ലുമായി എന്റെ കരാര്‍ അവസാനിക്കുമ്ബോള്‍, ഈ ടീമിനായി കളിച്ചിരുന്നത് ഒരു മികച്ച അനുഭവമായിരുന്നു .. മനോഹരമായ ഓര്‍മ്മകളും ചില മികച്ച ചങ്ങാതിമാരും, വരും വര്‍ഷങ്ങളില്‍ ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കും .. നന്ദി @ ചെന്നൈ ഐപിഎല്‍, മാനേജുമെന്റ്, സ്റ്റാഫ്, ആരാധകര്‍ ഒരു അത്ഭുതകരമായ 2 വര്‍ഷം .. എല്ലാ ആശംസകളും, ‘ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ഹര്‍ഭജന്‍ കളിച്ചിരുന്നില്ല. ടീമിനൊപ്പം യുഎഇയിലേക്ക് താരം പോയില്ല. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.