
കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം
January 18, 2021 4:40 pm
0
തിരുവനന്തപുരം: വാഹനങ്ങളിലെ കര്‍ട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. സാധരണക്കാര്‍ക്ക് 1,250 രൂപ പിഴ ചുമത്തുമ്ബോളാണ് മന്ത്രിമാരുടെ സുഖ യാത്ര.
വാഹനങ്ങളിലെ കര്‍ട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന് സ്ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുമ്ബോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികള്‍ യാത്ര തുടരുന്നത്.
ഇന്ന് നിയമസഭ സമ്മേളനെത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ കെ.രാജു, സുനില്‍ കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.സി. മൊയ്തീന് എന്നിവരുടെ വാഹനങ്ങളിലെ കര്‍ട്ടനുകളാണ് നീക്കം ചെയ്യാതെ യാത്ര തുടരുന്നത്.
എല്ലാ ഉത്തരവകളും കാറ്റില്‍ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്.
സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികള്‍ക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകള്‍ നിയമപ്രകാരം മറയ്ക്കാന്‍ കഴിയൂ. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഇളവ്.