Wednesday, 30th April 2025
April 30, 2025

ബഡ്ജറ്റ് സമ്മേളനത്തിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • January 18, 2021 11:16 am

  • 0

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, കൊല്ലം എം എല്‍ എയും ചലച്ചിത്ര നടനുമായ മുകേഷ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു.