ലാബുഷെയ്‌ന് സെഞ്ചുറി; ഓസീസ് ഭേദപ്പെട്ട നിലയില്‍
January 15, 2021 12:33 pm
0
ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റില്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ഓസീസിനായി മാര്‍നസ് ലാബുഷെയ്‌ന്‍ സെഞ്ചുറി നേടി. 204 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 108 റണ്‍സ് നേടിയാണ് ലാബുഷെയ്‌ന്‍ പുറത്തായത്. മാത്യു വെയ്‌ഡ് 45 റണ്‍സും സ്റ്റീവ് സ്‌മിത്ത് 36 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. മാര്‍കസ് ഹാരിസ് (അഞ്ച്), ഡേവിഡ് വാര്‍ണര്‍ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. 17 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി പതറുകയായിരുന്ന ഓസീസിന് ലാബുഷെയ്ന്റെ ഇന്നിങ്സാണ് തുണയായത്.
ഇന്ത്യയ്ക്ക് വേണ്ടി കന്നി ടെസ്റ്റിനിറങ്ങിയ ടി.നടരാജന്‍ രണ്ട് വിക്കറ്റ് നേടി. ലാബുഷെയ്നിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് നടരാജനാണ്. മൊഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
അശ്വിന് 800 വിക്കറ്റ് നേട്ടത്തിലെത്താന്‍ കഴിയും; മറ്റാര്‍ക്കും അതിന് കഴിയില്ല: മുത്തയ്യ മുരളീധരന്‍
പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആര്‍.അശ്വിന്‍, ജസ്‌പ്രീത് ബുംറ എന്നിവര്‍ നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടണ്‍ സുന്ദര്‍ ടീമില്‍ ഇടം നേടി. ഷാര്‍ദുല്‍ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍ ബാറ്റിങ് നിരയില്‍ ഇടം പിടിച്ചു.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്‌ദീപ് സൈനി, മുഹമ്മദ് സിറാജ്, ടി.നടരാജന്‍
നാല് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്ബര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ഒരു മത്സരം സമനിലയിലാണ് കലാശിച്ചത്. അതുകൊണ്ട് തന്നെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കാന്‍ ഗബ്ബയിലെ വിജയം ഇരു കൂട്ടര്‍ക്കും അനിവാര്യമാണ്.