Monday, 21st April 2025
April 21, 2025

ഭർത്താവിന്റെ 21കാരനായ മകനെ വിവാഹം ചെയ്ത് ബ്ലോഗർ

  • January 15, 2021 12:21 pm

  • 0

മോസ്കോ : റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബല്‍മഷേവ് തന്‍റെ പുതിയ ഭര്‍ത്താവായി മരീന സ്വീകരിച്ചിരിക്കുന്നത് വ്ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്ലഡമീറുമായി അടുക്കുന്നത് ഭര്‍ത്താവുമായി താമസിക്കുന്ന തന്‍റെ കുടുംബ വീട്ടില്‍ വച്ചാണ്.യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വ്ലാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു.എന്നാല്‍ വ്ലാഡമീറിന്‍റെ പിതാവ് അലക്സി ഷെവറീന്‍ ആയിരുന്നു മരീനയുടെ മുന്‍ ഭര്‍ത്താവ് എന്നതാണ് ഇതിലെ കൌതുകരമായ കാര്യം.

45 കാരനായ അലക്സി ഇപ്പോഴും തന്‍റെ മുന്‍ഭാര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ടെന്ന് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തന്‍റെ മകനെ തന്‍റെ മുന്‍ ഭാര്യ വശീകരിച്ചതാണ്, അവര്‍ക്ക് എന്‍റെ വീട്ടില്‍ വച്ച്‌ തന്നെ ഒരു നാണവും ഇല്ലാതെ അവര്‍ ലൈംഗികമായി ബന്ധം സ്ഥാപിച്ചു, എന്റെ മകനുമായി അല്ലായിരുന്നു ഈ ബന്ധമെങ്കില്‍ ഞാന്‍ അവള്‍ക്ക് മാപ്പ് കൊടുത്തെനേ‘ – അലക്സി പറയുന്നുഎന്തിരുന്നാലും ബ്ലോഗറുടെയും പുതിയ ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്.