Thursday, 23rd January 2025
January 23, 2025

രാജ്യാന്തര ചലച്ചിത്രമേള നാളെ ഗോവയില്‍

  • January 15, 2021 10:56 am

  • 0

പനാജി: അമ്ബത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും.നവംബര്‍ മാസത്തിലാണ് എല്ലാവര്‍ഷവും മേള നടത്തിയിരുന്നത്. എന്നാല്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ ആസ്വദിക്കാം .

ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവര്‍ ജൂറി അംഗങ്ങളാണ്.ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രംകിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ഥ്‌ ത്രിപാഠിയുടെ എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍, ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാളചിത്രങ്ങളില്ല.

ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്‘, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ‘, പ്രദീപ് കാളിപുറം സംവിധാനംചെയ്ത സേഫ്‘, സിദ്ദിഖ് പരവൂരിന്റെ താഹിറ‘, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളഎന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്. ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇടംപിടിച്ച മറ്റൊരു ചിത്രം.