വാക്ക് പാലിച്ച് സൂപ്പർതാരം സുരേഷ് ഗോപി
November 5, 2019 8:00 pm
0
കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ‘എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ… വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. ഇപ്പോഴിതാ ഈ പറഞ്ഞ വാക്ക് പാലിച്ച് സൂപ്പർതാരം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി തൃശൂരിലെ ഗ്രാമം തന്നെ അദ്ദേഹം ദത്തെടുത്തിരിക്കുന്നു എന്ന് അറിയിച്ചത്. സുരേഷ് ഗോപി ‘ഞാൻ ഇങ്ങ് എടുക്കുവാ…എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ.’ വിഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചു.
ഗ്രാമം ഏതാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോടായി സുരേഷ് ഗോപി വിഡിയോയിൽ പറയുന്നുണ്ട്. ഗ്രാമത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും സുരേഷ് ഗോപി സംസാരിക്കുന്നു. നിരവധി പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രദേശത്ത് ഫുട്കോംപ്ലക്സിന് വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നും സുരേഷ്ഗോപി പറഞ്ഞു. പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്നും അതിനാൽ പ്രൊജക്റ്റുകൾ തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥർ ത്വരിത വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പദവിയിൽ തുടരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ ഗ്രാമങ്ങൾ ദത്തെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് സൂചനകൾ.