Thursday, 23rd January 2025
January 23, 2025

കൊവിഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തി

  • January 13, 2021 2:18 pm

  • 0

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ കൊവിഡിനെതിരായ വാക്‌സിന്‍ കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ 10.45 ഓടെ ഗോഎയര്‍ വിമാനത്തിലാണ് പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ലോഡ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്.തുടര്‍ന്ന് ഇവ വിമാനത്തില്‍ നിന്നും പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനത്തിലേക്ക് ഇവ മാറ്റിയ ശേഷം വാക്‌സിന്‍ സൂക്ഷിപ്പു കേന്ദ്രമായ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജ്യന്‍ വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോയി.

എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ആണ് എത്തിയിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ എറണാകുളം റീജ്യണല്‍ സ്റ്റോറില്‍ നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.പ്രത്യേകം താപനില ക്രമീകരിച്ച25 പെട്ടി വാക്‌സിനാണ് എത്തിയിരിക്കുന്നത്ഇതില്‍ 15 പെട്ടി വാസ്‌കിന്‍ എറണാകുളത്തേക്കും 10 പെട്ടി വാക്‌സിന്‍ കോഴിക്കോട്ടേക്കും ഉളളതാണ്.എറണാകുളത്തേക്കായി 1.80 ലക്ഷം ഡോസ് വാക്‌സിന്‍ 15 ബോക്‌സുകളിലായാണ് കൊണ്ടുവന്നിരിക്കുന്നത്.ഒരു ബോക്‌സില്‍ 12000 ഡോസ് വീതം 15 ബോക്‌സുകള്‍ ഉണ്ടാവും.

എറണാകുളം ജനറല്‍ ആശുപത്രി,പിറവം താലൂക്ക് ആശുപത്രി,ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രം,കുട്ടമ്ബുഴ കുംടുംബാരോഗ്യ കേന്ദ്രം,ചെല്ലാനം പ്രാഥമിക ആരോഗ്യ കേന്ദ്രം,എറണാകുളം മെഡിക്കല്‍ കോളജ്.ആസ്റ്റര്‍ മെഡിസിറ്റി,കോലഞ്ചേരി എംഒഎസ് സി മെഡിക്കല്‍ കോളജ്,കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി,എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി,എറണാകുളം ജില്ലാ ആയ്യുര്‍ വേദ ആശുപത്രി, തമ്മന നഗരകുടുംബാരോഗ്യ കേന്ദ്ര എന്നിവയാണ് എറണാകുളം ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

എറണാകുളംജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിന്‍ പോര്‍ട്ടല്‍ വഴിയാണ്. കൊവിഡ് വാക്സിന്‍ വിതരണം എളുപ്പത്തിലേക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോവിന്‍ അപ്ലിക്കേഷന്‍ വാക്സിന്‍ സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസ്സേജ് ലഭിക്കും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക ആവശ്യമെങ്കില്‍ തയ്യാറാക്കു.