ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 50,000 ലേയ്ക്ക്
January 13, 2021 11:56 am
0
മുംബൈ : ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 50,000 ലേയ്ക്ക് അടുക്കുന്നു. സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ 49,733-ലും നിഫ്റ്റി 67 പോയന്റ് ഉയര്‍ന്ന് 14,630-ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1106 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 336 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല.
ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, റിലയന്‍സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.