സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
January 11, 2021 12:02 pm
0
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമായി. പുതുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 960 രൂപയുടെ കനത്ത ഇടിവാണ് ശനിയാഴ്ചയുണ്ടായത്. രണ്ടു ദിവസത്തിനിടെ പവന് 1,280 രൂപയുടെ കുറവാണ് ആഭ്യന്തര വിപണിയില്‍ സംഭവിച്ചത്.