Wednesday, 30th April 2025
April 30, 2025

പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്

  • January 11, 2021 10:18 am

  • 0

മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണം. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണം. മുന്നണി പ്രവേശനത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശുഭപ്രതീക്ഷയുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

അതേസമയം, പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച്‌ കത്തോലിക്ക സഭ രംഗത്ത് എത്തി. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. എന്നാല്‍ പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്ജനപക്ഷത്തെ മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.