Thursday, 23rd January 2025
January 23, 2025

ഇലോണ്‍ മസ്‌ക് ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

  • January 8, 2021 2:36 pm

  • 0

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി ഇലോണ്‍ മസ്‌ക്. ആമസോണ്‍ സി..ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്. 19,000കോടി ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ സമ്ബാദ്യം.

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാംസ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്‌ക്. 2020ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ഇലോണ്‍ മസ്‌ക് പട്ടികയില്‍ മുന്‍നിരയിലെത്തിയത്.

2017 മുതല്‍ ലോക സമ്ബന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി..ഒ ജെഫ് ബെസോസിനെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇക്കുറി തളര്‍ത്തിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
അതേസമയം, ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെ മസ്‌കിന്റെ ആസ്തി റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു.