സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍കൈ
January 8, 2021 2:19 pm
0
സിഡ്നി: രണ്ടാം ദിനം ബൗളര്‍മാര്‍ തിളങ്ങിയതോടെ സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍കൈ. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെയും (131), മാര്‍നസ് ലബുഷെയ്ന്റെ അര്‍ധ സെഞ്ചുറിയുടെയും (91) കരുത്തില്‍ ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 338 റണ്‍സ് നേടി. രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 96ന2 എന്ന നിലയിലാണ്.
91 റണ്‍സ് നേടിയ ലബുഷെയ്ന് പുറത്തായതോടെയാണ് ഓസീസിന്റെ തകര്‍ച്ച തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ സ്മിത്ത്-ലബുഷെയ്ന് സഖ്യം 100 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. പിന്നീട് ഒരറ്റത്ത് സ്മിത്ത് ഉറച്ചുനിന്നെങ്കിലും മറുവശം കൊഴിഞ്ഞുകൊണ്ടിരുന്നു.
ലബുഷെയ്ന് പുറത്തായ ശേഷം രണ്ട് ഓസീസ് ബാറ്റ്സ്മാന്മാര് മാത്രമാണ് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഓസീസ് മധ്യനിരയെയും വാലറ്റത്തെയും തകര്‍ത്തത്.
ബൗളര്‍മാര്‍ നല്കിയ മുന്‍തൂക്കം മുതലെടുത്ത് ഓപ്പണര്‍മാരും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കി. രോഹിത് ശര്‍മ– ശുഭ്മാന്‍ ഗില്‍ സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 റണ്‍സില്‍ രോഹിത് വീണെങ്കിലും ഗില്‍ മുന്നോട്ടു നീങ്ങി. അര്‍ധ സെഞ്ചുറി (50) പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗില്ലിനെ പാറ്റ് കമ്മിന്‍സ് മടക്കി. കളിനിര്‍ത്തുമ്ബോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5), ചേതേശ്വര്‍ പൂജര (9) എന്നിവരാണ് ക്രീസില്‍. a