Thursday, 23rd January 2025
January 23, 2025

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

  • January 8, 2021 11:34 am

  • 0

കൊച്ചിനടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം ചിത്രം വൈറലായി. ഇതുവരെ ആറായിരത്തോളം പേര്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. ലോക് ഡൗണിന് തൊട്ടുമുമ്ബാണ് പനമ്ബിള്ളി നഗറിലെ വീട്ടില്‍ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ പുതിയ തലമുറയിലെ സൂപ്പര്‍ താരങ്ങളും നേരത്തെ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരുന്നു.