Monday, 21st April 2025
April 21, 2025

24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

  • January 8, 2021 10:45 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 1.04 കോടി കവിഞ്ഞു. 20,534 കൂടി രോഗമുക്തരായിട്ടുണ്ട്.

അതേസമയം, വൈറസ് ബാധമൂലം 254 പേര്‍കൂടി മരിച്ചു. കോവിഡ് ബാധിച്ച്‌ ഇതുവരെ ജീവന്‍ വെടിഞ്ഞത് 1,50,570 പേരാണ്.

കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍, 5,051 പേര്‍. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് രണ്ടാമത്, 3,279.