
നിയമസഭാ സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു
January 8, 2021 10:01 am
0
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പതുമണിയോടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങള്‍ നേരിടുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
എന്നാല്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. കോവിഡ് മഹാമാരി സാമ്ബത്തികമായി ബാധിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.