കൊറോണ വൈറസ് വ്യാപനം വായുവിലൂടെയും: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
January 6, 2021 2:31 pm
0
ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു വ്യതിയാനമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബ്യല്‍ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രികളില്‍ നിന്നാണ് വായുവിന്റെ സാമ്ബിളുകള്‍ ശേഖരിച്ചത്. ഈ സാമ്ബിളുകളിലാണ് കൊറോണ വൈറസ് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.
കൊറോണ രോഗബാധിതരുടെ രണ്ട് മീറ്റര്‍ ചുറ്റളവിലുള്ള വായുവില്‍ വൈറസിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞിരിക്കുന്നു. എസിയും ഫാനമുളള മുറികളിലാണ് വൈറസ് വ്യാപനം നടക്കുന്നതെന്ന് സിസിഎംബി ഡയറക്ടര്‍ രാകേഷ് മിശ്ര അറിയിച്ചു.
രോഗം വായുവിലൂടെ പടരുന്നത് ഒരു പുതിയ കണ്ടെത്തല്‍ ആണെന്നും വ്യാപനം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐഎംടി ഡയറക്ടര്‍ സഞജീവ് കോശ്ല പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. നിലവില്‍ 71 പേരില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.