Wednesday, 30th April 2025
April 30, 2025

മ​ന്ത്രി എ.​കെ. ബാ​ല​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • January 6, 2021 10:15 am

  • 0

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡാണെന്ന് കണ്ടെത്തിയത്.

നേരത്തെ മന്ത്രി ഇ പി ജയരാജന്‍, വി എസ് സുനില്‍ കുമാര്‍, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കേരളത്തില്‍ 12 പേര്‍ക്ക് വകഭേദം സംഭവിച്ച പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്കേരളത്തില്‍ ഇന്നലെ 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.