നടി അഹാന കൃഷ്ണക്ക് കോവിഡ്
January 1, 2021 12:43 pm
0
ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ താന്‍ ക്വാറന്റൈനിലാണെന്നും അഹാന വ്യക്തമാക്കി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിവരം പുറത്തു വിട്ടിരിക്കുന്നത്.
കുറച്ച് ദിവസം മുമ്ബ് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അതിന് ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. നെഗറ്റീവ് ആകുമ്ബോള്‍ എല്ലാരെയും അറിയിക്കുന്നത് ആണ്. എന്നും അഹാന ആരാധകരോട് പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ വെഫെയറര്‍ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലായിരുന്നു അഹാന ഒടുവില്‍ അഭിനയിച്ചത്. രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നാന്‍സി റാണി ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയായത്.