
വര്‍ക്കലയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂര മര്‍ദ്ദനം
December 30, 2020 12:01 pm
0
തിരുവനന്തപുരം: മദ്യലഹരിയില്‍ അമ്മയെ മകന്‍ അടിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കേസെടുക്കാതെ അന്വേഷണം തുടങ്ങി പൊലീസും. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.
എന്നെ ഇനി നോക്കരുതെന്ന് പറഞ്ഞാണ് അമ്മയെ തല്ലുന്നത്. ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. അതി ക്രൂരമാണ് മര്‍ദ്ദനം. എന്ന കൊല്ലരുതെടാ എന്ന് പറഞ്ഞ് അമ്മ കരയുന്നു… എന്റെ പൊന്നോ… എന്നും വിളിക്കുന്നു… കവിളിലും തല്ലുന്നു. ഇത്ര ക്രൂരത കാട്ടിയിട്ടും വീഡിയോ എടുക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല. നീ അവന്റെ കൈക്കൊണ്ട് തന്നെ ചാവൂ എന്ന് പറയുന്ന മകളുടെ ശബ്ദവും കേള്‍ക്കാം. എനിക്കൊന്നും ചെയ്യാനാകില്ലെന്ന് അവര്‍ പറയുന്നുണ്ട്.
എന്റെ കൈയില്‍ പണമില്ല… പണമുള്ളവരുടെ കൂടെ പോകൂ. എന്നെല്ലാം പറഞ്ഞ് ആക്രോശിക്കുന്നുണ്ട്. എന്നെ നോക്കുകയും വേണ്ട. നീ നിന്റെ കാര്യം നോക്കിയാല്‍ മതിയെന്ന് സഹോദരിയോടും പറയുന്നു. നടു വിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരാളേയും ഇതില്‍ കാണാം. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അമ്മയെ തല്ലുന്ന സഹോദരനെ തടയാതെ സഹോദരിയും വിവാദത്തിലാകുന്നു.
സ്വന്തം മാതാവിനെ അതിക്രൂരമായി മര്‍ദിക്കുന്ന മകന്‍ റസാഖ് ഇടവ പാറപ്പുറം സ്വദേശിയാണെന്നാണ് സൂചന. വര്‍ക്കല അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്പെടുന്ന സ്ഥലം ആണ് ഇടവ പാറപ്പുറം. വീഡിയോ പ്രചരിച്ചതോടെ അന്വേഷിച്ച് പൊലീസ് എത്തി. എന്നാല്‍ മകനോട് പരാതിയില്ലെന്നാണ് അമ്മ പറയുന്നത്.
സഹോദരിയും പരാതി കൊടുക്കുന്നില്ല. എന്നാല്‍ പൊലീസ് സ്വമേധയാ ഇടപെടും. വനിതാ കമ്മീഷനും അന്വേഷണം നടത്തും.