Thursday, 23rd January 2025
January 23, 2025

ഓഹരി വിപണികൾ ഏഴു ദിവസത്തെ ഉയർച്ചയ്ക്കു ശേഷം സമ്മർദത്തിൽ

  • November 5, 2019 5:00 pm

  • 0

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദമാണ് പ്രകടമാകുന്നത്.തുടർച്ചയായ ഏഴുദിവസത്തെ ഉയർച്ചയ്ക്കു ശേഷമാണ് ഓഹരി വിപണിയിൽ സമ്മർദം ഉണ്ടായത് ഇന്നലെ ബോംബെ ഓഹരി സൂചിക അതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. ഇന്ന് ഓപ്പൺ ചെയ്ത ശേഷം വിപണി തുടക്കത്തിൽ ഒരു പോസിറ്റീവ് പ്രവണത കാണിച്ചെങ്കിലും പിന്നീട് കരടികളുടെ പിടിയിൽ അമരുന്നതാണ് കണ്ടത്.

ബോംബെ സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയെങ്കിലും എൻഎസ്ഇ സൂചിക അതിന്റെ ഏറ്റവും ഉയർന്ന ലവലിലേക്ക് എത്താൻ 200 പോയിന്റ് അകലെയാണ്മധ്യനിര ചെറുകിട ഓഹരികളിലാണ് രണ്ടു ദിവസമായി വിൽപന സമ്മർദം കാണുന്നത്. ഇന്നലെ 40301.96ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 140 പോയിന്റിൽ അധികം ഉയർച്ചയോടെ 40445.67 പോയിന്റിലാണു വ്യാപാരം ആരംഭിച്ചത്.

തുടർന്ന് കടുത്ത വിൽപന സമ്മർദം നേരിടുന്നതാണ് കണ്ടത്. ഒരുവേള സെൻസെക്സ് വ്യാപാരം 40113.43 വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 11941.30ൽ ഇന്നലെ ക്ലോസ് ചെയ്ത് നേരിയ ഉയർച്ചയിൽ 11974.60ന് ഇന്ന് വ്യാപാരം ആരംഭിച്ചു. തുടർന്ന് കരടികളുടെ ആധിപത്യത്തിൽ നിഫ്റ്റി 11875.45 വരെ ഇടിവു രേഖപ്പെടുത്തി. നിഫ്റ്റിക്ക് ഇന്ന് ഷോർട് ടേമിൽ 11650 – 11700 ലവലിൽ സപ്പോർട് ലഭിച്ചേക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. മുകളിലേയ്ക്ക് അതിന്റെ എക്കാലത്തെയും ഉയർന്ന നിലയായ 12100 ലവലിൽ വിൽപന സമ്മർദം നേരിട്ടേക്കാം എന്നാണു വിലയിരുത്തൽ.