‘ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു’
December 28, 2020 12:34 pm
0
നടന്‍ കാളിദാസ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ പാവകഥൈകളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമാണ് കാളിദാസ് ജയറാം പറഞ്ഞത്. നാല് ചിത്രങ്ങളുള്ള പാവ കഥൈകളില്‍ സുധ കൊങ്കര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാളിദാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
കാളിദാസിന്റെ വാക്കുകള്‍, ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു. സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോള്‍ കഥ കേള്‍ക്കണമെന്ന് തോന്നി. അവരുടെ ചിത്രങ്ങള്‍ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോള്‍ ചെയ്യാന്‍ തോന്നി. എന്നാല്‍ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കാളിദാസ് പറയുന്നു.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു കൂടുതല്‍ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്ബോള്‍ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സഹോദരി മാളവിക ഉള്‍പ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. കാളിദാസ് പറയുന്നു.