കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
December 24, 2020 11:21 am
0
കോഴിക്കോട്ട് ഫറോക്ക് നഗരസഭയില്‍ കല്ലമ്ബാറയിലെ ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുന്‍പ് കഠിനമായ വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് മായനാട് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മായനാട് കോട്ടാംപറമ്ബ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് പ്രാഥമിക വിവരം. നാലു ദിവസം കൂടി കാത്തിരുന്നാലേ അന്തിമ ഫലം ലഭിക്കുകയുള്ളൂ.
ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്ബ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി പ്രദേശത്ത് ക്യാമ്ബ് ചെയ്ത് സര്‍വേ തുടങ്ങിയിട്ടുണ്ട്.