
സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
December 17, 2020 10:10 am
0
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. നാലാം തവണ നോട്ടീസ് അയച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കൊച്ചി ഓഫിസിലാണ് അദ്ദേഹം ഹാജരായത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം. രവീന്ദ്രന്‍ നിരവധി തവണ വിളിച്ചതായി സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
രവീന്ദ്രന്‍െറ ഹരജി വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യ തവണ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം കോവിഡ് പോസിറ്റീവായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രണ്ടുതവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ നിരന്തരം സമന്‍സ് അയക്കുന്നത് ചോദ്യം ചെയ്ത് രവീന്ദ്രന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഡിസംബര്‍ 17ന് ഹാജരാകാന്‍ നിര്‍ദേശിച്ച് 12ന് സമന്‍സ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം, കുറ്റസമ്മത മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഭയക്കുന്നതായി ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കപ്പുറം ചോദ്യം ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്നും ചോദ്യം ചെയ്യുേമ്ബാള്‍ അഭിഭാഷകനെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.