ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്
December 15, 2020 2:01 pm
0
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് തെരഞ്ഞെടുത്തു.കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ജനുവരി 20ന് സത്യപ്രതിജ്ഞ നടക്കും.
നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപിന് തോല്‍വി സമ്മതിക്കേണ്ട സാഹചര്യമായി. വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൈഡന്‍ പ്രതികരിച്ചു.
വൈസ് പ്രസിഡന്‍റായി കമല ഹാരിസിനെയും തെരഞ്ഞെടുത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. 20നാണ് സത്യപ്രതിജ്ഞ. അധികാരത്തിലേറാനുള്ള നടപടികള്‍ ഇതിനോടകം ബൈഡന്‍ ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു.