Tuesday, 29th April 2025
April 29, 2025

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

  • December 11, 2020 1:58 pm

  • 0

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കോവിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ ബോര്‍ഡെത്തി പരിശോധിച്ചത്.

രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്നത്എന്നാല്‍ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഗുളികകള്‍ കഴിച്ചാല്‍ മതി. ഒരാഴ്ച വീട്ടില്‍ വിശ്രമം തുടര്‍ന്നാല്‍ മതിയെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനും തീരുമാനിച്ചു.

അതേസമയം ഹാജരാകാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ അഭിഭാഷകന്‍ വഴി എന്‍ഫോഴ്‌സ്‌മെന്റിന് മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറിയതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.