Thursday, 23rd January 2025
January 23, 2025

മൊബൈല്‍ ഫോണ്‍ ഉപയോഗം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരോധിച്ചു

  • November 5, 2019 3:00 pm

  • 0

മൊബൈല്‍ ഫോണ്‍ ഉപയോഗം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.

അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.