Thursday, 23rd January 2025
January 23, 2025

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി ;അലോപ്പതിഡോക്‌ടര്‍മാരുടെ സമരം ആരംഭിച്ചു

  • December 11, 2020 10:14 am

  • 0

തിരുവനന്തപുരം: ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്‌ടര്‍മാര്‍ നടത്തുന്ന ഒ പി ബഹിഷ്‌കരണ സമരം സംസ്ഥാനത്ത് ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സമരത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം എത്തിയ രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ ഒ പി വിഭാഗത്തിന് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഡോക്‌ടര്‍മാര്‍ നടത്തുന്നില്ല. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും കൊവിഡ് സംബന്ധമായ ചികിത്സകളെയും ഒഴിവാക്കിയിട്ടുണ്ട്അടിയന്തരശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ സി യു കെയര്‍ എന്നിവയില്‍ ഡോക്‌ടര്‍മാരുടെ സേവനമുണ്ടാകും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്‌ത സമരത്തില്‍ ഡോക്‌ടര്‍മാരുടെ സംഘടനകളായ കെ ജി എം സി ടി എ, കെ ജി എം ഒ, കെ ജി എസ് ഡി എ, കെ ജി ഐ എം ഒ എ, കെ പി എം സി ടി എ തുടുങ്ങിയ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.