
കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ്
December 9, 2020 11:14 am
0
കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ്. അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17-ന് ഹാജരായി വിശദീകരണം നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോര്പറേഷന് ആശയ്ക്ക് നോട്ടീസയച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്നു നേരത്തെ കോര്പറേഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണു നോട്ടീസയച്ചിരിക്കുന്നത്. അനധികൃത നിര്‍മാണമാണെങ്കിലും എംഎല്‍എയുടെ മാലൂര്‍കുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് കോര്പറേഷന് അറിയിച്ചു. ഇതനുസരിച്ചു പുതുക്കിയ പ്ലാന്‍ എംഎല്‍എ അംഗീകാരത്തിനായി കോര്പറേഷന് സമര്‍പ്പിച്ചിട്ടുണ്ട്.
മൂവായിരം സ്ക്വയര്‍ഫീറ്റിനു നല്കിയ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്റെ കണ്ടെത്തല്‍. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാന്‍ ഒരാഴ്ച്ച മുന്‍പ് നോട്ടിസ് നല്‍കിയത്. എന്നാല്‍ എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച കോര്പറേഷന് വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയൊടുക്കിയാല്‍ മതി.
37 സെന്റില്‍ നിര്‍മിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും. 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിര്‍മാണത്തിനുള്ള പിഴയായി 15,500 രൂപയുമാണ് അടയ്ക്കേണ്ടത്. ഇതടയ്ക്കാമെന്ന് കാട്ടി കെ.എം. ഷാജി എംഎല്‍എ പുതുക്കിയ പ്ലാന്‍ അംഗീകാരത്തിനായി കോര്പറേഷന് നല്കി.