ഇന്ധന വില വീണ്ടും കൂടി ; പെട്രോള്‍ വില 85 കടന്നു, ഡീസല്‍ 80 ന് അടുത്തേയ്ക്ക്
December 7, 2020 11:55 am
0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്ബനികള്‍ പറയുന്നത്.