മമ്മൂക്ക ഇറങ്ങിയാല്‍ അന്ന് ബിലാല്‍ തുടങ്ങും; ആ നാലാമന്‍ ആര്?; മംമ്ത പറയുന്നു
November 24, 2020 1:45 pm
0
മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ്ബി‘യുടെ രണ്ടാം ഭാഗം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ മൂന്നു ദിവസം മുന്‍പാണ് രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പോയത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് 2021ലേക്ക് മാറ്റി.
കുരിശിങ്കല്‍ കുടുംബത്തിലെ ആ നാലാമനായ അബു ജോണ്‍ കുരിശിങ്കലായി ദുല്‍ഖറോ ഫഹദോ എത്തുമെന്ന ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.
ഒരു അഭിമുഖത്തിലാണ് താരം അതേ കുറിച്ച് പറഞ്ഞത്.’ ആ കഥാപാത്രമായി ഒരു സ്റ്റാര്‍ തന്നെയെത്തും. അതു തീരുമാനമായി ആളെയും തീരുമാനിച്ചു. പക്ഷേ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. കാത്തിരിക്കൂ ഒരു താരം തന്നെ ആ വേഷത്തിലെത്തും.
മമ്മൂക്ക വീടിന് പുറത്തിറങ്ങിയാല്‍ അന്ന് ബിലാല്‍ തുടങ്ങും.’ പ്രതീക്ഷയേറ്റി മംമ്ത പറഞ്ഞു. 2007ലായിരുന്നു ‘ബിഗ്ബി‘ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റൈലന്‍ കഥാപാത്രം ആരാധകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്.