ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയായി; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
November 24, 2020 11:47 am
0
ന്യൂഡല്‍ഹി: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ പൂനൈ സെഹം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ് നടപടികളിലേക്ക് കടക്കും. ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്സിന്‍) ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് കൊവീഷീല്‍ഡ് വാക്സിന്‍ .
അതേസമയം മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ആദ്യഡോസ് വാക്സിന്‍ എത്തിക്കും.
സ്വകാര്യ മാര്‍ക്കറ്റില്‍ 1000 രൂപയാകും കൊവിഡ് വാക്സിന്റെ വില.ആയിരം ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ സപ്ലൈയുടെ 90 ശതമാനവും സര്‍ക്കാര്‍ വാങ്ങുമെന്നും പൂനവാല പറഞ്ഞു. ജൂലൈയോടെ 300 മുതല്‍ 400 മില്യണ്‍ വരെ വാക്സിന്‍ ഡോസുകള്‍ തയാറാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടോ മുന്നോ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാകുമെന്നും പൂനവാല പറഞ്ഞു.വാക്സിന്‍ ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയില്‍ വാക്സിന്‍ ലഭ്യമാകുക. അതുവരെ സര്‍ക്കാര്‍ വിതരണത്തിലാകും വാക്സിന്‍.