
മാപ്പ് സാക്ഷിയെ ഭീണിപ്പെടുത്തല്‍; ഓഫീസ് സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍
November 24, 2020 9:58 am
0
പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ പത്താനപുരത്തെ ഓഫീസില്‍ നിന്നുമാണ് പ്രദീപ് കുമാറിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.
ഇതുമായി ബന്ധപ്പെട്ട് വിപിന്‍ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രദീപിന്റെ നാടായ കൊട്ടാരക്കരയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്..