Tuesday, 29th April 2025
April 29, 2025

‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

  • November 18, 2020 12:46 pm

  • 0

തിരുവനന്തപുരം ∙ രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യം പാനയോഗ്യമല്ലെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. ബവ്റിജസ് കോർപ്പറേഷനിൽ നിന്ന് രാസപരിശോധനയ്ക്കയച്ച മദ്യ സാംപിളുകളിലാണ് സെഡിമെന്റ്സ് അടങ്ങിയതായി കണ്ടെത്തിയത്.

സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v വീതമാണ് അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് ജൂലൈ 20 ന് ഉൽപാദിപ്പിച്ച 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.