മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെയാകും എന്ന് സൂചന
November 5, 2019 12:03 pm
0
സര്‍ക്കാര്‍ രൂപവത്കരണം വൈകുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വഴിത്തിരിവെന്ന് സൂചന. സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചുവ്യക്തമാക്കി ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് . രാഷ്ട്രീയസമവാക്യവും മഹാരാഷ്ട്ര രാഷ്ട്രീയവും മാറുകയാണ്. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും–റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. എന്‍സിപിയുമായി കൈകോര്‍ക്കുകയും ശരദ് പവാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെ വൈകാതെയുണ്ടാകും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നും അദ്ദേം ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കാതെ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 12 ദിവസമായിട്ടും സര്‍ക്കാര്‍ എന്ന് നിലവില്‍ വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. ശനിയാഴ്ച നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. 288 അംഗ സഭയില്‍ ബിജെപിക്ക് 105 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.
സ്വതന്ത്രരും ചെറുപാര്‍ട്ടികള്‍ക്കുമായി 29 എംഎല്‍എമാരുണ്ട്. ഇവരുടെ പിന്തുണ മുഴുവന്‍ സമാഹരിച്ചാലും ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ഉപാധി ബിജെപി അംഗീകരിക്കാന്‍ തയ്യാറല്ല. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.