
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്
November 18, 2020 9:58 am
0
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ഇന്ന് രാവിലെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തി. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. പൊലീസും എത്തിയിട്ടുണ്ട്. വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ ഭാര്യ മാത്രമാണുള്ളത് എന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു.
ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റിലായിരുന്നു. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.