Thursday, 23rd January 2025
January 23, 2025

മഹാനടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 40 വയസ്

  • November 16, 2020 1:03 pm

  • 0

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയന്‍ വിട പറഞ്ഞിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്‍്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടന്‍. നായക വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടന്‍. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം.

അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍ സാഹസികമായിത്തന്നെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് തറയില്‍ ഇടിച്ചാണ് ജയന്‍ മരിച്ചത്അദ്ദേഹത്തിന്‍്റെ വേര്‍പാട് മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ്.