ഗൂഗിള്‍ ഫോട്ടോസ് ഇനി സൗജന്യമല്ല; അടുത്ത ജൂണ്‍ മുതല്‍ പണം നല്‍കണം
November 12, 2020 4:33 pm
0
ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജ് ഇനി മുതല്‍ പൂര്‍ണമായും സൗജന്യമല്ലെന്ന് കമ്ബനിയുടെ പുതിയ പോളിസി. 15 ജിബിക്കു മുകളില്‍ ഫോട്ടോകള്‍ സ്‌റ്റോര്‍ ചെയ്യുന്നതിനു പണം ഈടാക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.
പതിനഞ്ചു ജിബിക്കു മുകളില്‍ സ്റ്റേറേജ് വേണമെങ്കില്‍ പണം നല്‍കി കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് വാങ്ങണം. ഫോട്ടോസിനു മാത്രമല്ല, ഡ്രൈവിനും ജിമെയിലിനും ഇതു ബാധകമാണന്ന് പുതിയ പോളിസിയില്‍ ഗൂഗിള്‍ പറയുന്നു.
ജി മെയിലിലും ഗൂഗിള്‍ െ്രെഡവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യുമെന്നും ഗൂഗിള്‍അറിയിച്ചു. ജി മെയില്‍, ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക.
‘ജി മെയില്‍, െ്രെഡവ് ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്‌റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും‘ എന്ന് കമ്ബനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്ബനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
15 ജിബിയില്‍ കൂടുതല്‍ സ്‌റ്റോറേജ് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്‌റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ് എന്നും കമ്ബനി വ്യക്തമാക്കി.