Thursday, 23rd January 2025
January 23, 2025

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

  • November 10, 2020 4:16 pm

  • 0

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിഐയ്ക്ക് നിര്‍ദേശം നല്‍കി. വിശ്വാസവഞ്ചന ആരോപിച്ചുകൊണ്ട് ഗൂഗിളിനെതിരായ ഇന്ത്യയില്‍ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണ് ഇത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു സിസിഐയുടെ നടപടി. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ച്‌ ഗൂഗിള്‍പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു എന്നും ഗൂഗിള്‍ ഓണ്‍ലൈനിലെ അവരുടെ അപ്രമാദിത്വം ദുരുപയോഗം ചെയ്തു എന്നുമാണ് പരാതിഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍ നിന്നും അപ്ലിക്കേഷനുകളും ഐഎപികളും വാങ്ങുന്നതിന് ഗൂഗിള്‍ പ്ലേയുടെ പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമായി ഉപയോഗിക്കണമെന്നതും, രണ്ടാമതായി ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പേയ്‌മെന്റ് സിസ്റ്റത്തിലെ ഫലപ്രദമായ പേയ്‌മെന്റ് ഓപ്ഷനുകളിലൊന്നായ മൊബൈല്‍ വാലറ്റ്, യുപിഐ തുടങ്ങിയവ ഒഴിവാക്കിയതും ഗൂഗിളിനെതിരായ പരാതിയില്‍ പറയുന്നു.

സേര്‍ച്ചിങ്ങ് വിപണിയില്‍ ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ 2011ലും ഗൂഗിള്‍ നിയമനടപടി നേരിട്ടിരുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുളള ഒരു നോണ്‍ പ്രോഫിറ്റ് റിസര്‍ച്ച്‌ ഏജന്‍സി നല്‍കിയ പരാതിയില്‍ കമ്ബനിക്ക് കര്‍ശനമായ ഉപയോക്ത്യ ഡാറ്റാ സുരക്ഷാ നിയമം നടപ്പിലാക്കേണ്ടിയും അടുത്ത ഇരുപത് വര്‍ഷത്തേക്കുളള സ്വതന്ത്ര സ്വകാര്യത ഓഡിറ്റുകള്‍ അംഗീകരിക്കേണ്ടിയും വന്നിരുന്നു.