
ബ്രിട്ടീഷ് രാജകുടുംബത്തിലും കൊറോണ: ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരിച്ചു
March 25, 2020 5:06 pm
0
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ കാമിലയ്ക്ക്(72) രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇരുവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് എഴുപത്തൊന്നുകാരനായ ചാള്‍സിന് രോഗം സ്ഥിരീകരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആറ് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുകയാണ്.