Thursday, 23rd January 2025
January 23, 2025

കൊറോണയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ആരാധിക; ‘നോ’ പറഞ്ഞ് വിരാട് കോലി

  • March 20, 2020 2:40 pm

  • 0

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രത പുലര്‍ത്തുന്ന സമയമാണിത്. ഇതിനിടയില്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചു. എന്നാല്‍ ഇവരെ അവഗണിച്ച്‌ കോലി നടന്നുനീങ്ങി. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനായി കോലി ലക്‌നൗവിലേക്ക് യാത്ര ചെയ്യുമ്ബോഴുള്ളതാണ് ഈ വീഡിയോ എന്നാണ് സൂചന. കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്ബര പിന്നീട് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചാണ് കോലി വിമാനത്താവളത്തിലെത്തിയത്. ഇതിനിടെ യുവതി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സെല്‍ഫിയെടുക്കാനായി കോലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഇവരെ അവഗണിച്ച്‌ കോലി നടന്നുനീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയെ തടയുന്നതും വീഡിയോയില്‍ കാണാം.