Thursday, 23rd January 2025
January 23, 2025

താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

  • March 19, 2020 10:11 am

  • 0

ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍  യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.

എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും .

സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക്  യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.