Thursday, 23rd January 2025
January 23, 2025

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

  • March 13, 2020 1:00 pm

  • 0

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്.

യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ ട്രൂഡോയില്‍ ലക്ഷണങ്ങള്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിമുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത രണ്ടുദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയില്‍ 103ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.