ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം; പിഴവുകളിൽ’ കുരുങ്ങി ടീം ഇന്ത്യ
November 4, 2019 6:00 pm
0
ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം ടീം ഇന്ത്യയ്ക്ക് കയ്പേറിയ ഓർമയാണു സമ്മാനിച്ചത്. ഏഴു വിക്കറ്റിനാണു ഇന്ത്യയെ ബംഗ്ലദേശ് പരാജയപ്പെടുത്തിയത്. ടീം ഇന്ത്യയ്ക്ക് കയ്പേറിയ ഓർമയാണു ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം സമ്മാനിച്ചത്. ഇന്ത്യയ്ക്കെതിരെ ട്വന്റി20 മത്സരത്തിൽ ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജയം സ്വന്തമാക്കുന്നത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഈ മത്സരം മറക്കാൻ ഇടയില്ല. വലിയ വിലയാണ് യുവ വിക്കറ്റ് കീപ്പറുടെ ‘പിഴവുകള്‍ക്ക്’ ടീം ഇന്ത്യ നൽകേണ്ടി വന്നതു. പന്തിന്റെ പിഴവിലാണു മികച്ച ബാറ്റിങ് കാഴ്ച വച്ച ശിഖർ ധവാന്റെ വിക്കറ്റ്, ഒരു റിവ്യു ചാൻസ് എന്നിവയെല്ലാം നഷ്ടമായതെന്നാണ് ആരാധകർ പറയുന്നത്. പന്തു കാരണം ബംഗ്ലാദേശിനെതിരായ പത്താം ഓവറിലായിരുന്നു ഡിആർഎസ് നഷ്ടമായ സംഭവം. ഇന്ത്യയുടെ ‘പാളിയ’ പോരാട്ടം ബംഗ്ലദേശ് താരം സൗമ്യ സർക്കാരിന്റെ നിർണായകമായ വിക്കറ്റിനു വേണ്ടിയായിരുന്നു.
ഋഷഭ് പന്ത് സൗമ്യ സർക്കാരിന്റെ ബാറ്റിൽ തൊടാതെ വന്ന ബോൾ പിടിച്ചെടുത്തു. ഉടൻ ഔട്ടിനായി താരം അപ്പീൽ ചെയ്തു. പക്ഷേ അംപയർ ഔട്ട് അനുവദിച്ചില്ല. തുടർന്ന് ഋഷഭ് പന്തിന്റെ ഉറപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ ഡിആർഎസിന് ആവശ്യപ്പെട്ടു. ഡിആർഎസിലും ഔട്ട് അല്ലെന്നു തെളിഞ്ഞതോടെ ഋഷഭ് ഋഷഭ് പന്തിന്റെ പിഴവിനെച്ചൊല്ലി രോഹിത് കുറ്റപ്പെടുത്തുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മത്സരത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിലും ഡിആർഎസിൽ പറ്റിയ പിഴവിനെക്കുറിച്ചു രോഹിത് ശർമ പറയുകയുണ്ടായി. 15–ാം ഓവറിലായിരുന്നു നന്നായി കളിച്ചുകൊണ്ടിരുന്ന ശിഖർ ധവാൻ റണ്ണൗട്ടായത്. ആദ്യ റണ്ണിനായി ഓടിയ ഋഷഭ് പന്ത് ശിഖർ ധവാനോടു ഒരു റൺ കൂടി ഓടിയെടുക്കാൻ ആവശ്യപ്പെട്ടു. ഇരു ബാറ്റ്സ്മാൻമാരും ഓടി. തുടർന്ന് പന്ത് ഓടാതെ പിന്നോട്ടുപോയി. അവസരം മുതലെടുത്ത ബംഗ്ലദേശ് താരങ്ങൾ ധവാനെ റണ്ണൗട്ടാക്കി.
അർധസെഞ്ചുറി നേടിയ മുഷ്ഫിഖർ റഹീമിന്റെ ബാറ്റിങ് പ്രകടനത്തിലാണ് ബംഗ്ലദേശ് വിജയം. 43 പന്തിൽ 60 റൺസെടുത്ത മുഷ്ഫിഖറാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്.